logo
തേവര വിശുദ്ധ യൗസേപ്പിതാവിന്റെ പേരിലുള്ള പള്ളിയുടെ ശതാബ്ദി ഗാനത്തിന്റെയും ലോഗോയുടെയും പ്രകാശനം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കുന്നു.

കൊച്ചി: തേവരയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ പേരിലുള്ള ദേവാലയത്തിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു തയ്യാറാക്കിയ ഗാനവും ലോഗോയും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രകാശനം ചെയ്തു. ജെയിൻ ജോസഫ് ചേന്നോത്ത് രചിച്ച് ജെറി അമൽദേവ് ഈണം പകർന്ന് 20 യുവ ഗായകർ ആലപിച്ചതാണ് ശതാബ്ദി ഗാനം. വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ചാൻസലർ ഫാ. എബിജൻ അറക്കൽ, സെന്റ് ജോസഫ് ആൻഡ് സെന്റ് ജൂഡ് പള്ളി വികാരി ഫാ. ജൂഡിസ് പനക്കൽ, പോൾ രാജ് എന്നിവർ സംസാരി​ച്ചു.