photo
അഴീക്കൽ മല്ലികാർജുന ക്ഷേത്രത്തിലെ പകൽപ്പൂരം

വൈപ്പിൻ: അഴീക്കൽ ശ്രീ മല്ലികാർജുന ക്ഷേത്രത്തിലെ മഹോത്സവം പകൽപ്പൂരത്തിൽ അഞ്ച് ആനകൾ അണിനിരന്നു. അക്കാവിള വിഷ്ണുനാരായണൻ, നെടുമൺകാവ് മണികണ്ഠൻ , വേണാട്ട് മറ്റം ശ്രീകുമാർ , അമ്പാടി മഹാദേവൻ, ഭരണങ്ങാനം ഗണപതി എന്നീ ഗജ വീരന്മാരാണ് അണിനിരന്നത്. രാത്രിയിൽ വലിയ വിളക്കിന് എഴുന്നള്ളിപ്പും നടന്നു. ഇന്ന് രാവിലെ കൊടിയിറക്കൽ തുടർന്ന് ആറാട്ട്, ശീവേലി, അവകാശപറ, പൊലിവിളി.