വൈപ്പിൻ: യുവാക്കളെ ബിയർകുപ്പിക്ക് അടിച്ച് മാരകമായി പരിക്കേൽപ്പിച്ച 9അംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിലായി. നായരമ്പലം കണക്കശേരി ലിബിൻ പോൾ (28), ഞാറക്കൽ ഓടമ്പിള്ളി കോടാലി ജോമോൻ (40) എന്നിവരാണ് അറസ്റ്റിലായത്.
നായരമ്പലത്തെ ഒരു ബാർ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ വാക്ക് തർക്കത്തിനിടെയാണ് ആക്രമണം നടന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾ ഒളിവിലാണ്.
ഞാറക്കൽ സി.ഐ. സുനിൽ തോമസ്, എസ്.ഐ അഖിൽ വിജയകുമാർ, എ.എസ്.ഐ ഷാഹിർ, സി.പി.ഒമാരായ ഷിബിൻ, പ്രീജൻ, പ്രജിത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.