വൈപ്പിൻ: മാലിപ്പുറത്ത് വാക്കുതർക്കത്തിനിടെ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. എടവനക്കാട് പാലക്കൽ ഗിരീഷിന്റെ മകൻ ജിത്തുവാണ് (24) അറസ്റ്റിലായത് . നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ നാല് പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.