കാലടി: നീലീശ്വരം കരേറ്റാ മാതാ പള്ളിയിൽ ഞായറാഴ്ച ഏഴു മണിയുടെ ദിവ്യബലിക്കു ശേഷം ഏവർക്കും പങ്കെടുക്കാവുന്ന കായിക മത്സരങ്ങൾ സംഘടിപ്പിക്കും. മെയ് 12 നു നടക്കുന്ന സംയുക്ത കുടുംബ യൂണിറ്റ് വാർഷികത്തിന്റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫാ. ഐസക്ക് തറയിൽ, ഫാ. എഡ്‌വിൻ വട്ടക്കുഴി, ട്രസ്റ്റിമാരായ ജോയ് പുത്തൻ കുടി, ഫ്രാൻസീസ് കല്ലൂക്കാരൻ, വൈസ് ചെയർമാൻ ടി.എം. പൗലോസ്, സ്പോർട്ട്സ് വിഭാഗം കൺവീനർ ഫ്രാൻസിസ് മുട്ടൻതോട്ടിൽ എന്നിവർ നേതൃത്വം നൽകും.