തൃപ്പൂണിത്തുറ: വടക്കേക്കോട്ട സെന്റ് ജോസഫ്സ‌് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനു ഇന്ന് കൊടിയേറും. രാവിലെ 6.30 ന് കുർബാന, വൈകിട്ട് 5.30 ന് പ്രസുദേന്തി വാഴ്‌ച, പ്രദക്ഷിണം, കൊടികയറ്റം, തിരുനാൾ കുർബാന, 7.30 ന് ഗാനമേള. 28 ന് രാവിലെ 7.30 നും വൈകിട്ട് 5.30 നും കുർബാന, വചന പ്രഘോഷണം, പ്രദക്ഷിണം. 29ന് രാവിലെ 6.30 നും വൈകിട്ട് 5.30 നും കുർബാന തുടർന്ന് നാടകം. 30 ന് രാവിലെ 7.30നു കുർബാന, വൈകിട്ട് 5.30നു തിരുനാൾ കുർ ബാനയ്ക്കു ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. മേയ് 1ന് രാവിലെ 6 ന് തിരുനാൾ കുർബാന, വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു കല്ലിങ്കൽ നേർച്ചസദ്യ ആശീർവദിക്കും. രാവിലെ 8, 1.30, 3.30, 5.00, 6.30, 8.00 എന്നി സമയങ്ങളിൽ കുർബാന തുടങ്ങിയവ ഉണ്ടാകും.