ആലുവ: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂളിലെ ബൂത്ത് 74,77 എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടപടിക്രമങ്ങൾ മന്ദഗതിയിലായത് വോട്ടർമാരെ വലച്ചു. നിരവധി വോട്ടർമാർ വോട്ട് രേഖപ്പെടുത്താതെ മടങ്ങിയതായി കോൺഗ്രസ് നേതാവ് വി.കെ. ഷാനവാസ് ആരോപിച്ചു.

വോട്ടർമാർ മണിക്കൂറുകളോളം കൊടും വെയിലിൽ ക്യൂ നിൽക്കേണ്ടി വന്നു. കൺട്രോൾ റൂമിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് ഷാനവാസ് പറഞ്ഞു. ഇതേ സ്കൂളിൽ 75,76 ബൂത്തുകളും ഉണ്ടായിരുന്നു. അവിടെ വോട്ടെടുപ്പ് സുഗമമായി നടന്നു.

ആശ്വാസമായി വോട്ടർമാർക്ക് തണ്ണീർ പന്തൽ

ആലുവ: പടിഞ്ഞാറെ കടുങ്ങല്ലൂരിലെ പോളിംഗ് ബൂത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലായത് വോട്ടർമാരെ വലച്ചെങ്കിലും പുറത്ത് പടിഞ്ഞാറെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് ഒരുക്കിയ തണ്ണീർപന്തൽ ആശ്വാസമായി. അസഹനീയമായ ചൂടിലും വോട്ടവകാശം വിനിയോഗിക്കാനെത്തിയവർക്ക് രണ്ടിടത്താണ് സംഭാരം വിതരണം ചെയ്തത്. സ്കൂളിലെ നാല് ബൂത്തുകളിലായി 6000 ത്തോളം വോട്ടർമാരുണ്ട്. ബാങ്ക് പ്രസിഡന്റ് വി.കെ. ഷാനവാസിന്റെ നേതൃത്വത്തിലാണ് തണ്ണീർ പന്തലൊരുക്കിയത്.