vote
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് ര്ഖപ്പെടുത്തുന്നതിനായി ക്യൂവിൽനിൽക്കുന്നു.

മൂവാറ്റുപുഴ: മണ്ഡലത്തിലെ ജനപ്രതിനിധികളും നേതാക്കളും വിവിധ ബൂത്തുകളിൽ രാവിലെ തന്നെ കുടുംബത്തോടൊപ്പം എത്തി വോട്ടുചെയ്തു. മുൻ എം.എൽ.എമാരായ എൽദോ എബ്രാഹാം, ബാബുപോൾ, മുൻ ശബരിമല മേൽശാന്തി രാമൻ നമ്പൂതിരി എന്നിവർ തൃക്കളത്തൂർ ഗവ.എൽ.പി.ജി സ്കൂളിലും മുൻ എം.പി ഫ്രാൻസിസ് ജോർജ് ടൗൺ യു.പി സ്കൂളിലും കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലും മുൻ എം.എൽ.എ ജോണി നെല്ലൂർ ഗവ. മോഡൽ ഹെെസ്കൂളിലും മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ നിർമ്മല ജൂനിയർ സ്കൂളിലും വോട്ട് രേഖപ്പെടുത്തി.