ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്നും അനിഷ്ട സംഭവങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്തിട്ടല്ലെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടർമാർക്കായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ പരിശോധിച്ചു. എസ്.പിയുടെ നേതൃത്വത്തിൽ 4500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ജില്ലയിൽ വിന്യസിച്ചത്. 102 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളും , 64 ലോ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളും ഉണ്ടായിരുന്നു. കൂടാതെ സ്റ്റേഷൻ, ഐ.പി , ജില്ലാ, ഡി.ഐ.ജി സ്ട്രൈക്കിംഗ് ഫോഴ്‌സുകളും സുരക്ഷയൊരുക്കി. ആറ് സബ്ഡിവിഷനുകളിലായി 1538 ബൂത്തുകളാണുണ്ടായിരുന്നത്.