കോതമംഗലം: തിരഞ്ഞെടുപ്പ് ദിനത്തിൽ വിവാഹിതരായവർ ചടങ്ങുകൾ കഴിഞ്ഞ് പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. തൃക്കാരിയൂർ ഗവൺമെന്റ് എൽ.പി സ്കൂളിലെ 86-ാം നമ്പർ ബൂത്തിലാണ് നവവരൻ ഗോകുൽ തങ്കപ്പൻ വധു ഗോപികയുമായെത്തി വോട്ട് രേഖപ്പെടുത്തിയത്. നെല്ലിക്കുഴി പുലിക്കുന്നത്ത് ഗോകുലും നാടുകാണി കല്ലിങ്കൽ ഗോപിക ഗോപാലനുമാണ് തിരഞ്ഞെടുപ്പ് ദിനത്തിൽ സെന്റ് തോമസ് ചർച്ച് ഹാളിൽ വച്ച് വിവാഹിതരായത്. ഗോപികയ്ക്ക് നാടുകാണി ഗൊമേന്തപ്പടിയിലെ ബൂത്തിലായിരുന്നു വോട്ട്.