y
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ദേവീകൃഷ്ണയെ ഉദയഗിരി നഗർ റസി. അസോ. ആദരിക്കുന്നു

തൃപ്പൂണിത്തുറ: സിവിൽ സർവീസ് പരീക്ഷയിൽ 559-ാം റാങ്ക് നേടിയ ദേവീകൃഷ്ണയെ ഉദയംപേരൂർ ഉദയഗിരി നഗർ റസിഡൻ്റ്സ് അസോസിയേഷൻ ആദരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ആർ. അജിത് കുമാർ അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ ഇ.ജി. ബാബു മുഖ്യാതിഥിയായി. സെക്രട്ടറി ബിനോയ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി മനോജ് ചെറ്റിമറ്റം, എഡ്രാക് മേഖല സെക്രട്ടറി മധുസൂദനൻ എന്നിവർ സംസാരിച്ചു. അസോസിയേഷൻ ഭാരവാഹികളും കുടുംബാംഗങ്ങളും പങ്കെടുത്തു.