കാക്കനാട്: കാക്കനാട് ജംഗ്ഷനിൽ ചായ കുടിക്കാനെത്തിയയാൾ കുഴഞ്ഞുവീണു മരിച്ചു.
കൊല്ലംകുടിമുകൾ വാടാച്ചിറ വീട്ടിൽ ചെല്ലപ്പൻ, രുഗ്മിണി ദമ്പതികളുടെ മകൻ അജയൻ (44) ആണ് മരിച്ചത്. കാക്കനാട് സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു. വെള്ളി രാവിലെ ആറിന് കാക്കനാട് ജംഗ്ഷനിൽ ചായ കുടിക്കാനെത്തി അജയൻ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കാക്കനാട് സഹകരണ ഹോസ്പിറ്റലിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സഹോദരങ്ങൾ: വിജയൻ, പരേതയായ ബിന്ദു.