കൊച്ചി: ബൂത്തിലെത്തുന്നവർക്ക് എല്ലാ സഹായങ്ങൾക്കും സന്നദ്ധരായി കുട്ടി പൊലീസ്. ജില്ലയിലെ ഭൂരിഭാഗം കേന്ദ്രങ്ങളിലും വോട്ടർമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയത് എസ്.പി.സി (സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്) കുട്ടികളായിരുന്നു.
ഒന്നിലധികം ബൂത്തുകളുള്ള സ്ഥലങ്ങളിൽ വോട്ടർമാരുടെ ബൂത്ത് ചോദിച്ച് മനസിലാക്കി അവരെ അവിടേയ്ക്ക് എത്തിക്കുകയും മുതിർന്ന പൗരന്മാരെ ബൂത്തിലേക്ക് കയറ്റി വിടുകയും ചെയ്തത് എസ്.പി.സി കുട്ടികളായിരുന്നു. വോട്ട് ചെയ്ത് കഴിഞ്ഞ പ്രായമായ വോട്ടർമാരെ വാഹനങ്ങളിൽ കയറ്റി മടക്കിഅയയ്ക്കുന്നതും ഇവരുടെ ചുമതലയായിരുന്നു. ചില കേന്ദ്രങ്ങളിൽ എൻ.സി.സി വിദ്യാർത്ഥികളും സഹായങ്ങൾക്കുണ്ടായിരുന്നു.