കൊച്ചി: കൊച്ചി മണ്ഡലത്തിൽ രണ്ടിടത്ത് കന്നിവോട്ട് കള്ളവോട്ട് ചെയ്തതായി പരാതി. കൊച്ചിൻ കോളേജിലെ 55-ാം നമ്പർ ബൂത്തിൽ കെ.ആർ. റമീസിന്റെ വോട്ടാണ് കള്ളവോട്ട് ചെയ്തത്. റമീസ് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് തന്റെ വോട്ട്‌ചെയ്തതായി അറിയുന്നത്. വിദേശത്തായിരുന്നു റമീസ്. കന്നിവോട്ടായിരുന്നു ലോക്‌സഭയിലേക്ക്. റമീസ് പിന്നീട് ടെൻഡർ വോട്ട് രേഖപ്പെടുത്തി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസിലെ 59-ാം നമ്പർ ബൂത്തിൽ എം.എ. ഹാഫിസ എന്ന 18കാരിയുടെ വോട്ടും മറ്റൊരാൾ ചെയ്തു. ഇവർക്കും ടെൻഡർ വോട്ടിംഗിന് അവസരം നൽകി.