തൃപ്പൂണിത്തുറ: മേയ് 11 മുതൽ 20 വരെ തൃപ്പൂണിത്തുറ ശ്രീവെങ്കടേശ്വര മന്ദിരത്തിൽ (എമ്പ്രാന്മഠം) ഉപനയനം കഴിഞ്ഞ തുളു ബ്രാഹ്മണ ബാലന്മാർക്കായി വേദമന്ത്ര ശിക്ഷണ ശിബിരം നടത്തും. വേദപണ്ഡിതനും പുരോഹിത ശ്രേഷ്ഠനുമായ നാരായണഭട്ടറുടെ നേതൃത്വത്തിൽ വിവിധ ആചാര്യന്മാർ ക്ലാസുകൾ നയിക്കും. രാവിലെ 6.30 മുതൽ വൈകിട്ട് 7.30 വരെ നടക്കുന്ന ശിബിരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേയ് എട്ടിന് മുമ്പ് പേര് നൽകണമെന്ന് പ്രസിഡന്റ്‌ അറിയിച്ചു. കൂടാതെ വെങ്കടേശ്വര മന്ദിരത്തിൽ മേയ്‌ 1 ന് നടക്കുന്ന പൊതുയോഗത്തിൽ 70 കഴിഞ്ഞ അംഗങ്ങളെ ആദരിക്കും.