p

ജെ.ഇ.ഇ മെയിൻ എൻട്രൻസ് സ്കോർ കുറഞ്ഞവർ നിരാശപ്പെടേണ്ട. രാജ്യത്തെ മറ്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

1. KIITEE 2024

കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഡസ്ട്രിയൽ ടെക്നോളജി എൻജിനിയറിംഗ് പ്രോഗ്രാമുകൾക്കായി നടത്തുന്ന എൻട്രൻസ് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. വെബ്സൈറ്റ് https://kiitee.kiit.ac.in. അവസാന തീയതി 30.06.2024.

2. SRMJEEE 2024

SRM ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് & ടെക്നോളജിയുടെ ബി.ടെക്, എം.ടെക്, ബി.എസ്‌സി പ്രോഗ്രാമുകളിലേക്കുള്ള ജോയിന്റ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് ജൂൺ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് https://www.srmist.edu.in. 10-ാം ക്ലാസിലും 12-ാം ക്ലാസിലും 60% മാർക്ക് നേടിയവർ മാത്രം അപേക്ഷിച്ചാൽ മതി.

3. HITSEEE 2024

ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി & സയൻസ് എൻജിനിയറിംഗ് എൻട്രൻസ് പരീക്ഷയ്ക്ക് (HITSEEE) ഏപ്രിൽ 29 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് https://hindustanuniv.ac.in.

4. അമിറ്റി യൂണിവേഴ്സിറ്റി

നോയ്ഡ ആസ്ഥാനമായ അമിറ്റി യൂണിവേഴ്സിറ്റിയുടെ നാലുവർഷ ഫുൾ ടൈം ബി.ടെക് കോഴ്സിന് അപേക്ഷിക്കാം. അവസാന തീയതി മേയ് 15. വെബ്സൈറ്റ് https://www.amity.edu.

എ​ൽ.​എ​ൽ.​എ​സ്,​ ​യു.​എ​സ്.​എ​സ് ​പ​രീ​ക്ഷാ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​എ​സ്.​എ​സ്,​ ​യു.​എ​സ്.​എ​സ് ​പ​രീ​ക്ഷ​ക​ളു​ടെ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വി​ശ​ദ​മാ​യ​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​p​a​r​e​e​k​s​h​a​b​h​a​v​a​n.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ല​ഭി​ക്കും.

കു​സാ​റ്റ് ​എം.​ബി.​എ:
തീ​യ​തി​ ​നീ​ട്ടി

കൊ​ച്ചി​:​ ​കു​സാ​റ്റി​ൽ​ 2024​-25​ ​വ​ർ​ഷം​ ​എം.​ബി.​എ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​തീ​യ​തി​ ​മേ​യ് 20​ ​വ​രെ​ ​നീ​ട്ടി.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​a​d​m​i​s​s​i​o​n​s.​c​u​s​a​t.​a​c.​i​n,​ 0484​-2577100.

എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​രി​പ്പ​ള്ളി​ ​യു.​കെ.​എ​ഫ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​സൗ​ജ​ന്യ​ ​കേ​ര​ള​ ​എ​ൻ​ജി​നി​യ​റിം​ഗ് ​എ​ൻ​ട്ര​ൻ​സ് ​പ​രി​ശീ​ല​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​മോ​ക്ക് ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യും​ ​ന​ട​ത്തും.​അ​പേ​ക്ഷി​ക്കാ​നാ​യി​ ​h​t​t​p​s​/​/​u​k​f​c​e​t.​a​c.​i​n​/​k​e​a​m.​p​h​p​ ​എ​ന്ന​ ​സൈ​റ്റ് ​സ​ന്ദ​ർ​ശി​ക്കു​ക.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 9995507321,8893009997