
കൊച്ചി: മാർത്തോമ്മാ സഭയുടെ പാലാരിവട്ടം ഷാരോൺ മാർത്തോമ്മാ ഇടവകയുടെ ആർദ്രം പദ്ധതി ഭദ്രാസന ബിഷപ്പ് തോമസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ വ്യക്തിപരമായ കഴിവുകൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയുള്ള പ്രവർത്തനങ്ങളും പരിപാടികളും പ്രോത്സാഹിപ്പിക്കുന്ന സംരംഭമാണിത്. ആരോഗ്യ പരിശോധന, സാന്ത്വന പരിചരണം, ഭവനപരിചരണം, നഴ്‌സിംഗ് പരിചരണം എന്നിവ ഉൾപ്പെടുന്നു. വികാരി ഫാ. ജോജൻ മാത്യൂസ് ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫാ. അജു എബ്രഹാം, വർഗീസ് കെ. എബ്രഹാം, ഈശോ ജോൺ, ബാബു തോമസ് എന്നിവർ സംസാരിച്ചു.