പറവൂർ: പറവൂർ സെന്റ് തോമസ് പള്ളിയിൽ കബറടങ്ങിയിട്ടുള്ള പരി.അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 343-ാം ശ്രാദ്ധ പെരുന്നാൾ നേർച്ചസദ്യയിൽ ആയിരങ്ങൾ പങ്കെടുത്തു. വിശുദ്ധ കബറിങ്കൽ നടന്ന വി. കുർബാനക്ക് എബ്രഹാം മോർ സേവേറിയോസ് മെത്രാപ്പോലീത്ത കാർമ്മികനായി. വി.മൂന്നിന്മേൽ കുർബാനയ്ക്ക് മെത്രാപ്പോലീത്തമാരായ കുര്യക്കോസ് മോർ ദീയസ്കോറോസ്, ഗീവർഗീസ് മോർ അത്താനാസിയോസ്, ഏലിയാസ് മോർ യൂലിയോസ് മുഖ്യകാർമ്മികരായിരുന്നു. വികാരി ഫാ. വർഗീസ് പൈനാടത്ത്, ഫാ.എബ്രഹാം ചെമ്പോത്തുകുടി, ഫാ.യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ജോയിന്റ് ജനറൽ കൺവീനർ ഇ.എ. ജേക്കബ് ഈരാളിൽ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.