പറവൂർ: കുഞ്ഞിത്തൈ സരസ്വതി ക്ഷേത്രത്തിൽ രണ്ടാമത് ഭാഗവത സപ്താഹയജ്ഞം ഇന്ന് രാവിലെ 10ന് കലവറ സമർപ്പണത്തോടെ തുടങ്ങും. വൈകിട്ട് 4ന് കുഞ്ഞിത്തൈ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ആരംഭിച്ച് ഭദ്രകാളി ക്ഷേത്രത്തിലെത്തി താലം എഴുന്നെള്ളിപ്പോടെ ക്ഷേത്ര സന്നിധിയിലെത്തിച്ചേരും. തുടർന്ന് സപ്താഹസമാരംഭ സഭ കെ.ആർ. ബൈജു ആലുവ ഉദ്ഘാടനം ചെയ്യും. കെ.കെ. അനിരുദ്ധൻ തന്ത്രി അദ്ധ്യക്ഷനാകും. ഭാഗവതാചാര്യൻ ചന്ദ്രാംഗദൻ അയ്യമ്പിള്ളി മാഹാത്മ്യപാരായണം നടത്തും. മേയ് അഞ്ചിന് ഉച്ചക്ക് സമാപിക്കും.