പറവൂർ: മാല്യങ്കര എസ്.എൻ.എം പോളിടെക്നിക് കോളേജിലെ പൂർവ വിദ്യാർത്ഥി സംഗമം 'തിരികെ 2024" എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി. പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. സഭ സെക്രട്ടറി ഡി. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. മാനേജർ പി.ബി. രതീഷ് കുമാർ, എസ്.എൻ.എം.ഐ.എം.ടി പ്രിൻസിപ്പൽ പി. ആത്മാറാം തുടങ്ങിയവർ സംസാരിച്ചു.