പറവൂർ: പതഞ്ജലി കോളേജ് ഓഫ് യോഗയുടെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം യോഗ ഗ്രാമം പദ്ധതിയുടെ ഭാഗമായി പത്ത് ദിവസത്തെ സൗജന്യ യോഗ പരിശീലനം നൽകുന്നു. മേയ് ഒന്ന് മുതൽ പത്ത് വരെ കച്ചേരിപ്പടി എൻ.എസ്.എസ് കോംപ്ളക്സിലാണ് ക്ളാസ്. രാവിലെ ആറ് മുതൽ ഏഴ് വരെ സ്ത്രീകൾക്കും പത്ത് മുതൽ പന്ത്രണ്ട് വരെ കുട്ടികൾക്കുമാണ് പരിശീലനം. രജിസ്ട്രർ ചെയ്യുന്നതിന് ഫോൺ: 62355 80330.