velloorkunnam
ശ്രീകോവിൽ നിർമ്മാണത്തോടനുബന്ധിച്ചുള്ള അടിത്തറയിലെ മണ്ണ് നീക്കം ചെയ്യുന്നതിന് പി. ഉണ്ണികൃഷ്ണൻ നമ്പൂരിരി തുടക്കം കുറിക്കുന്നു.

മൂവാറ്റുപുഴ: വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്ര പുനരുദ്ധാരണ മഹായജ്ഞത്തിന്റെ ഭാഗമായി ശ്രീകോവിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ഥപതി പി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തറയുടെ അളവുകൾ അടയാളപ്പെടുത്തി മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾക്ക് തുടക്കമായി. നാലടിയോളം താഴ്ത്തിയാണ് ഷഢാധാര പ്രതിഷ്ഠയ്ക്കായുള്ള ഒരുക്കങ്ങൾ. കൃഷ്ണശില ഉപയോഗിച്ചുള്ള കൽവേലകൾക്ക് നേരത്തെ തുടക്കമായിരുന്നു. ട്രസ്റ്റ് ബോർഡ് പ്രസിഡന്റ് ബി.ബി. കിഷോർ, സെക്രട്ടറി എൻ. രമേശ്, ട്രഷറർ രഞ്ജിത് പി. കല്ലൂർ, ജോയിന്റ് സെക്രട്ടറി രമേഷ്, ദേവസ്വം മാനേജർ കെ. ആർ. വേലായുധൻ നായർ, കമ്മിറ്റിയംഗങ്ങളായ കെ.ബി. വിജയകുമാർ, എൻ. ശ്രീദേവി, കരാറുകാരൻ കോവിൽപ്പെട്ടി മാടസാമി എന്നിവർ സന്നിഹിതരായി.