പറവൂർ: മാക്കനായി റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം ഇന്ന് എം.ആർ.എ നഗറിൽ നടക്കും. ഉച്ചക്ക് 2ന് കുട്ടികളുടെ കലാപരിപാടികൾ, വൈകിട്ട് 4ന് വാർഷിക പൊതുയോഗം. 5ന് സാംസ്കാരിക സമ്മേളനം കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എം.കെ. സജീവൻ അദ്ധ്യക്ഷത വഹിക്കും. വി.ബി. ജയപാലൻ, സുരേഷ് ബാബു, പ്രദീപ്, രാജൻ, നിഷാർ, വേണുഗോപാൽ, ജയൻ എന്നിവർ സംസാരിക്കും. 6ന് വിവിധ കലാപരിപാടികൾ, ഏഴരക്ക് സ്നേഹവിരുന്നോടെ സമാപിക്കും.