
കൊച്ചി: പ്രിസം ആർട്ട് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 'ഡിലിജിൻസ്" ചിത്രപ്രദർശനം ഫോർട്ട് കൊച്ചി ഡേവിഡ് ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. ലളിതകലാ അക്കാഡമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചിത്രകാരന്മാരായ ബിനുരാജ് കലാപീഠം, സാറാ ഹുസൈൻ, ചന്ദ്രബാബു എന്നിവർ സംസാരിച്ചു. 56 ചിത്രകാരൻമാരുടെ 86 ഓളം ചിത്രങ്ങൾ പ്രദർശനത്തിനുണ്ട്. ഏറ്റവും മികച്ച കലാസൃഷ്ടിയ്ക്കുള്ള അവാർഡ് രതീഷ് താടിക്കാരന് ലഭിച്ചു. പ്രത്യേക ജൂറി പുരസ്‌കാരം ഗോപികൃഷ്ണനും സോണിയ ജോസഫിനും ലഭിച്ചു. ബിനു രാജീവ്, മഞ്ജുസാഗർ, സുജിത് ക്രയോൺസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചിത്രപ്രദർശനം 30ന് അവസാനിക്കും.