മൂവാറ്റുപുഴ: മുളവൂർ സെൻട്രൽ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജിന് പോകുന്നവർക്കായി ഈ മാസം 30 മുതൽ മെയ് രണ്ട് വരെ ഹജ്ജ് പഠനക്ലാസ് നടക്കും. രാവിലെ 9.30 മുതൽ 11.30 വരെ മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഹജ്ജ് പഠന ക്ലാസിന് മുളവൂർ സെൻട്രൽ ജുമാ മസ്ജിദ് ഇമാം എം.ബി.അബ്ദുൽ ഖാദർ മൗലവി നേതൃത്വം നൽകും.