മൂവാറ്റുപുഴ: നിർമ്മല ഹയർ സെക്കൻഡറി സ്‌കൂൾ പൂർവ വിദ്യാർത്ഥി സംഘടന 'നാം" (നിർമല അലുംനി അസോസിയേഷൻ മൂവാറ്റുപുഴ) ഈ മാസം 30 മുതൽ മെയ് മൂന്നു വരെ പഠന വൈകല്യ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. സ്‌പെഷ്യാലിറ്റി ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും സ്‌പെഷ്യൽ എഡ്യൂക്കേറ്റേഴ്‌സും തെറാപ്പിസ്റ്റുകളും ക്യാമ്പിന് നേതൃത്വം നൽകുമെന്ന് പ്രസിഡന്റ് അഡ്വ. ഒ.വി അനീഷ് അറിയിച്ചു. തുടർപ്രവർത്തനങ്ങൾക്കായി ഏർലി ഇന്റർവെൻഷൻ സെന്ററിനും തുടക്കം കുറിക്കുമെന്ന് നാം ഭാരവാഹികൾ പറ‍ഞ്ഞു. പ്രിൻസിപ്പൽ ഫാ. ഡോ. ആന്റണി പുത്തൻകുളം, ഡോ. സാറ നന്ദന മാത്യു, ഡോ. നീലിമ സി.സി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു . കൂടുതൽ വിവരങ്ങൾക്ക്: 9447031700