mara

കൊച്ചി: ലോക തൊഴിൽ ആരോഗ്യ സുരക്ഷാദിനത്തോടനുബന്ധിച്ച്, നാഷണൽ സേഫ്റ്റി കൗൺസിൽ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ്, ബി.പി.സി.എൽ, കൊച്ചി റിഫൈനറി എന്നിവയുടെ സംയുക്ത സഹകരണത്തോടെ ഇന്ന് സേഫ്റ്റി മാരത്തൺ സംഘടിപ്പിക്കും. രാവിലെ ആറ് മുതൽ ഏഴ് വരെ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി കലൂർ - കത്രികടവ് ജംഗ്ഷൻ വഴി തിരിച്ച് സ്റ്റേഡിയത്തിൽ എത്തിചേരും വിധമാണ് മാരത്തൺ. വിവിധ കമ്പനികളിൽ നിന്നായി അഞ്ഞൂറിലധികം ഉദ്യോഗസ്ഥർ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം തൊഴിൽപരമായ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്ന ആശയപ്രചാരണത്തിന്റെ ഭാഗമാണ് പരിപാടി.