mramachandran

കൊച്ചി: ചിത്രകാരനും ശില്പിയും വാസ്തുശില്പിയുമായിരുന്ന എം.വി. ദേവന്റെ സ്മരണയ്ക്കായി ഏഷ്യൻ ആർട്‌സ് സെന്ററും പൗർണമി ആർട് ഗ്യാലറിയും സംയുക്തമായി ഏർപ്പെടുത്തിയ എം.വി. ദേവൻ പുരസ്‌കാരം കലാനിരൂപകനും ചിത്രകാരനും കവിയുമായ എം. രാമചന്ദ്രന്. മഹാകവി ജി സ്മാരക സാംസ്‌കാരിക കേന്ദ്രത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ മേയർ അഡ്വ.എം. അനിൽ കുമാർ പുരസ്‌കാരം സമർപ്പിക്കും. ഇതോടനുബന്ധിച്ച് ദേശീയ ചിത്രകലാ പ്രദർശനവും അനുസ്മരണ പ്രഭാഷണവും നടക്കും. പ്രൊഫ.എം. തോമസ് മാത്യു പ്രഭാഷണം നടത്തും. ലളിതകലാ അക്കാഡമി ചെയർപേഴ്സൺ മുരളി ചീരോത്ത്, ടി. കലാധരൻ, സുരേഷ് കൂത്തുപറമ്പ, ബിനുരാജ് കലാപീഠം തുടങ്ങിയവർ പങ്കെടുക്കും.