പെരുമ്പാവൂർ: കേരള ചിത്രകല പരിഷത്തിന്റെ നേതൃത്വത്തിൽ ദ്വിദിന ടെറാകോട്ട ക്യാമ്പ് 'കാവിടം 2" നാഗഞ്ചേരി മനയിൽ തുടക്കമായി. കഴിഞ്ഞ മാസം ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ കാവിടം എന്ന പേരിൽ ഇവിടെ നടത്തിയ ടെറാകോട്ട വർക്‌ഷോപ്പ് വലിയ വിജയമായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രശസ്ത ശില്പികൾ പങ്കെടുത്ത വർക്ക് ഷോപ്പിന്റെ വിജയമാണ് കാവിടം2 ഒരുക്കാൻ കാരണമായത്. 30തോളം ശാല്പികൾ ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് കാവിടം കൺവീനറും കേരള ലളിതകല അക്കാദമി സംസ്ഥാന പുരസ്കാര ജേതാവുമായ പി.പി. രാജേന്ദ്രൻ കർത്ത അറിയിച്ചു.
കേരള ചിത്രകല പരിഷത്ത് സംസ്ഥാന പ്രസിഡന്റ് സിറിൾ പി. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കാവിടം2ന്റെ ഉദ്ഘാടനം നിർവഹിച്ചു. കേരള ചിത്രകല പരിഷത്ത് ജില്ലാ പ്രസിഡന്റ് ശാലിനി ബി. മേനോൻ, ഉമാ വെങ്കിടേശൻ, ബേബി മണ്ണത്തൂർ, ശാന്താ പ്രഭാകരൻ, ശിവദാസ് എടക്കാട്ടുവയൽ, ആശ, ലൈല എന്നിവർ സംസാരിച്ചു. കാവിടം 2ലേക്ക് പൊതുജനങ്ങൾക്കും പ്രവേശനമുണ്ട്.