പെരുമ്പാവൂർ: ഏപ്രിൽ 28 മുതൽ മെയ്‌ 1 വരെ നീണ്ടുനിൽക്കുന്ന വിശുദ്ധ ഖുർആൻ പഠനം തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ സംഘടിപ്പിക്കുന്നു. പ്രമുഖ വാഗ്മിയും എഴുത്തുകാരനും ഖുർആൻ അകംപൊരുൾ വ്യാഖ്യാതാവുമായ സി.എച്ച്. മുസ്തഫ മൗലവിയാണ് നാല് നാൾ കൊണ്ട് ഖുർആൻ സംപൂർണമായും പഠിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 10മുതൽ ഉച്ചക്ക് 1മണി വരെയാണ് പഠനക്ലാസ്. താല്പര്യമുള്ളവർക്ക് ക്ലാസിൽ പങ്കെടുക്കാവുന്നതാണെന്ന് സ്വാമിനി ജ്യോതിർമയി ഭാരതി അറിയിച്ചു.