പെരുമ്പാവൂർ: കേരള പുലയർ മഹാസഭ പെരുമ്പാവൂർ യൂണിയൻ കലോത്സവം 'വർണ്ണം 2024" പെരുമ്പാവൂർ മുനിസിപ്പൽ ഇ.എം.എസ് ഓഡിറ്റോറിയത്തിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ യൂണിയൻ നേതൃത്വം നൽകുന്ന തപസ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ മെമ്പർഷിപ്പ് വിതരണ വും യോഗത്തിൽ നിർവഹിച്ചു യൂണിയൻ പ്രസിഡന്റ് കെ.സി. ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ടി.കെ. അജി, കെ.എ അനീഷ്, കെ.കെ. രാജൻ, സന്തോഷ് വാസു. പി.കെ. ബിനു, അശോകൻ കെ. എ, സി.കെ കുഞ്ഞുമോൻ, സി.സി. രാജീവ് എന്നിവർ സംസാരിച്ചു.