പെരുമ്പാവൂർ: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ.എസ്. സ് യൂണിറ്റിന്റെ വാർത്താക്കുറിപ്പ് 'കാഹളം" പ്രകാശനം ചെയ്തു. കാഹളത്തിന്റെ പ്രകാശനം കോളേജ് മാനേജർ ബേബി കിളിയാത്ത് കോളേജ് സെക്രട്ടറി ബിബിൻ കുര്യാക്കോസിന് കോപ്പി കൈമാറി ഉദ്ഘാടനം ചെയ്തു. വോളണ്ടിയർ സെക്രട്ടറിമാരായ മിലൻ, കൃഷ്ണനന്ദ, റീനു തുടങ്ങിയവർ സംസാരിച്ചു. ഉദാത്തമായ പ്രവർത്തനങ്ങൾ സമൂഹ നന്മക്കായി കാഴ്ച്ചവച്ചതിന് എം. ജി. സർവകലാശാലയുടെ സെസ്റ്റ് എമർജിംഗ് യൂണിറ്റ് അവാർഡ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് നേടിയിരുന്നു.