കാലടി: മലയാറ്റൂർ എസ്.എൻ.ഡി.പി യോഗം ശാഖ 3547 ലെ ഗുരു ചൈതന്യ കുടുംബ യൂണിറ്റ് വാർഷികം ഇന്ന് മന്നംകൂടി സത്യവാന്റെ വസതിയിൽ നടക്കും. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മനോജ് മുല്ലശ്ശേരി ഉദ്ഘാടനം നിർവഹിക്കും. എം.ബി. രമേശ് മുഖ്യപ്രഭാഷണം നടത്തും. ശാഖായോഗം പ്രസിഡന്റ് എം.വി. ദാസൻ, സെക്രട്ടറി കെ.കെ.അനിൽ എന്നിവർ പങ്കെടുക്കും. ശേഷം കലാപരിപാടികൾ നടക്കും.