കൊച്ചി: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കിന്റെ കത്ത് പ്രകാരം അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചിട്ടുള്ളതായി അറിയിച്ചിട്ടുണ്ട്. 499 രൂപ (10 ലക്ഷം രൂപയുടെ കവറേജ്), 289 രൂപ (5 ലക്ഷം രൂപയുടെ കവറേജ്) പ്രീമിയം അടച്ചാണ് പദ്ധതിയിൽ ചേരേണ്ടത്. വിശദ വിവരങ്ങൾക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.