കൊച്ചി: വേദിക് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിൽ പ്രകൃതിയുടെ മൺമറഞ്ഞ അറിവുകളെക്കുറിച്ചു ചാവറ കൾച്ചറൽ സെന്റർ പ്രഭാഷണം സംഘടിപ്പിക്കുന്നു. 30ന് വൈകിട്ട് 5.30ന് ചാവറ കൾച്ചറൽ സെന്റർ ലൈബ്രറി ഹാളിൽ അനിൽ വൈദിക് വിഷയത്തിൽ പ്രഭാഷണം നടത്തും. ആയുർവേദത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതൽ അറിയുവാൻ പ്രഭാഷണം സഹായിക്കുമെന്നു ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ.അനിൽ ഫിലിപ്പ് സി.എം.ഐ. അറിയിച്ചു.