photo
എടവനക്കാട് കുടിവെള്ളം പാഴാകുന്നു

വൈപ്പിൻ: എടവനക്കാട് രണ്ടാഴ്ചയായി പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു. സീന ഐസ് പ്ലാന്റിന് വടക്ക് വശം റോഡിന്റെ സൈഡ് വർക്ക് നടക്കുന്നിടത്താണ് പൈപ്പ് ലൈൻ പൊട്ടിയത്. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നഎടവനക്കാട് വെള്ളംപാഴാകുന്നത് പരിഹരിക്കാൻ ജല അതോറിറ്റി അധികൃതർ തയ്യാറാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്.