ആലുവ: എസ്.എൻ.ഡി.പി യോഗം സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ. മാധവന്റെ 94ാമത് ചരമവാർഷികദിനം ആലുവ ശ്രീ നാരായണ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ കെ.കെ. മോഹനൻ അദ്ധ്യക്ഷനായി. അസി. സെക്രട്ടറി ടി.യു. ലാലൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ.എൻ. ദിവാകരൻ, ബാബുരാജ് കടുങ്ങല്ലൂർ, ആർ.കെ. ശിവൻ, ലൈല സുകുമാരൻ, സുഷമ രവീന്ദ്രനാഥ്, സിന്ധു ഷാജി, വിനോദ് മഠത്തിമൂല എന്നിവർ സംസാരിച്ചു.