വൈപ്പിൻ: കുഴുപ്പിള്ളി ബീച്ചിൽ ഇന്നലെ ഉച്ചയോടെ മൃതദേഹം കരക്കടിഞ്ഞു. അജ്ഞാതമൃതദേഹം എന്ന നിലയിലാണ് ആദ്യം പൊലീസ് കേസെടുത്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ മരിച്ചത് നായരമ്പലം തയ്യെഴുത്ത്‌വഴി കിഴക്ക് കളത്തിപ്പറമ്പിൽ ഉണ്ണിക്കൃഷ്ണനാണെന്ന് (65 ) തിരിച്ചറിഞ്ഞു. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്.
കുറെ നാളുകളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: ഷെൽബി.