മട്ടാഞ്ചേരി: ജിംനേഷ്യങ്ങൾ ,ഹെൽത്ത് ക്ലബുകൾ അടക്കമുള്ള ആരോഗ്യ സംരക്ഷണ മേഖലയിലെ സ്ഥാപന ഉടമകൾക്കും പരിശീലകർക്കും സുരക്ഷാ ,സഹായ പദ്ധതികളുമായി കേരള ഹെൽത്ത് ഓർഗനൈസേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി. ഉടമകൾക്ക് സഹായ പദ്ധതികൾ ,പരിശീലകർക്ക് ക്ഷേമ പദ്ധതികൾ എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്. കൊവിഡ് കാലഘട്ടത്തിൽ തുടങ്ങി വച്ച പദ്ധതി തുടരാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് വി.കെ. അനിൽകുമാർ , സെക്രട്ടറി വിജയ മോഹനൻ ,വൈസ് പ്രസിഡന്റുമാരായ സെബാസ്റ്റിൻ മാത്യു , കെ.എം.ബിജു എന്നിവർ അറിയിച്ചു. ജയ്സൺ ജേക്കബ് (പ്രസിഡന്റ് ) ,ഷാൻ ദാസ് മോഹൻ ദാസ് (സെക്രട്ടറി) , ജെബി (ട്രഷറർ ) എന്നിവരാണ് ജില്ലാ കമ്മിറ്റി ഭാരവാഹികൾ.