കൊച്ചി: എറണാകുളത്ത് ഹൈബി ഈഡൻ എല്ലാ അസംബ്ലി നിയോജകമണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. പരമ്പരാഗതമായി ഇടതുമുന്നണിക്ക് വോട്ടുചെയ്തിരുന്ന പലരും ഇത്തവണ വോട്ട് ചെയ്യാതിരുന്നതും പോളിംഗ് കുറയാൻ കാരണമായെന്ന് യോഗം വിലയിരുത്തി.
ടി.ജെ വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എം.എൽ.എമാരായ കെ ബാബു, ഉമ തോമസ് തുടങ്ങിയവർ സംസാരിച്ചു