അങ്കമാലി: മഞ്ഞപ്ര ചന്ദ്രപ്പുര ജംഗ്ഷനിൽ പാലമറ്റം ചിക്കൻ സെന്ററിലെ ഗുണ്ടാ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സമരം നടത്തി. പ്രതിഷേധയോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോളി മാടൻ അദ്ധ്യക്ഷത വഹിച്ചു. ഏകോപന സമിതി നേതാക്കളായ എൻ.വി. പോളച്ചൻ, ഏലിയാസ് താടിക്കാരൻ, എൽദോ സി. എബ്രഹാം എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ നേതാക്കളായ ജോളി മാടൻ, റെന്നി പാപ്പച്ചൻ,വി.ജെ. തമ്പി, റാഫി മംഗലി, ടൈറ്റസ് ജോസ്, ബാബു വല്ലൂരാൻ, ആന്റണി കരിങ്ങേൻ, മാത്യൂസ് കോലഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.