മൂവാറ്റുപുഴ: മേമടങ്ങ് ചേറ്റൂർ കളരി ദേവസ്വം പരദേവത ക്ഷേത്രത്തിലെ ദേവി പുന:പ്രതിഷ്ഠ ദിനാചരണവും പൊങ്കാലയും 30ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇരളീയൂർ ഹരി പ്രസാദ് നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. രാവിലെ 5.30ന് നിർമ്മാല്യദർശനം, 6ന് ഉഷപൂജ, 7ന് ഗണപതിഹോമം, 8ന് നവകം, പഞ്ചഗവ്യം, കലശപൂജ, 9ന് കലശാഭിഷേകം, 10ന് പൊങ്കാല ദീപം പകർന്നുനൽകൽ, 11.30ന് ഉച്ചപൂജ. ഉച്ചക്ക് 12ന് മേൽശാന്തി തീർത്ഥം തളിച്ച് പൊങ്കാല നിവേദ്യ സമർപ്പണം. തുടർന്ന് പ്രസാദ ഊട്ട്.