godrej

കൊച്ചി: ഗോദ്‌റെജ് ഇൻഡസ്ട്രീസിന്റെ ലൈഫ്‌സ്‌റ്റൈൽ പ്ലാറ്റ്‌ഫോമായ ഗോദ്‌റെജ് ലേ അഫയറിന്റെ ആറാമത്തെ പതിപ്പ് ഫാഷൻ ഷോ ശ്രദ്ധേയമായി. രാവിലെ മുതൽ വൈകിട്ട് വരെ ഉപയോഗിക്കാവുന്ന വിവിധ തരം വസ്ത്രശൈലികളിലാണ് ഇതിൽ പ്രദർശിപ്പിച്ചത്. അതിരാവിലെ ഉപയോഗിക്കുന്ന കാഷ്വൽ വസ്ത്രത്തിൽ നിന്ന് രാത്രി പാർട്ടിക്ക് തയ്യാറുള്ള രൂപത്തിലേക്ക് മാറിയ മോഡലുകൾ, ഔട്ട്‌ഡോർ, പിക്‌നിക് വസ്ത്രങ്ങൾ എന്നിവയും ഉപയോഗിച്ചു. ഗോദ്‌റെജ് പ്രൊഫഷണൽ സ്റ്റൈലിസ്റ്റുകൾ മോഡലുകളെ ഏറ്റവും മികച്ചതാക്കാനായി തീമാറ്റിക് അവതരണങ്ങളും ഉറപ്പാക്കി.

ഡൗൺ സിൻഡ്രോമുള്ള മോഡലുകൾ, പ്ലസ്‌സൈസ് മോഡലുകൾ എന്നിവ ഉൾക്കൊള്ളുന്ന ഇൻക്ലൂസിവിറ്റിയിൽ ലേബൽ ലൈഫ് ശക്തമായ നിലപാട് സ്വീകരിച്ചുവെന്ന് ദി ലേബൽ ലൈഫിന്റെ സ്‌റ്റൈൽ എഡിറ്റർ മലൈക അറോറ പറഞ്ഞു.