
നെടുമ്പാശേരി: ലോട്ടറി വില്പനക്കാരൻ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ടോറസിടിച്ച് മരിച്ചു. ആലങ്ങാട് മറിയപ്പടി കാരുകുന്ന് മംത്തിപ്പറമ്പിൽ വീട്ടിൽ അയ്യപ്പന്റെ മകൻ വേലായുധനാണ് (54) മരിച്ചത്. കഴിഞ്ഞദിവസം ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയം യൂടേണിന് സമീപമായിരുന്നു അപകടം. തൽക്ഷണം മരിച്ചു. ഭാര്യ: മിനി. മക്കൾ: വൈശാഖി, വൈഷ്ണവി.