കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുന്നത്തുകുടി ഞാറള്ളൂർ വാർഡുകളിലെ പെരിയാർ വാലി കനാലിൽ ഒരുമാസമായി ശുദ്ധജലം എത്തുന്നില്ല. കിറ്റെക്സ് കമ്പനിയുടെ സമീപത്ത് നിന്നുമാണ് ഇവിടേയ്ക്ക് ജലം തുറന്നു വിടുന്നത്. എന്നാൽ മെയിൻ കനാലിൽ വെള്ളമെത്താത്തതാണ് പ്രശ്നം. ഇതോടെ ഈ ഭാഗത്തുള്ള ജാതി, വാഴ അടക്കമുള്ള കൃഷികൾ ഉണങ്ങി നശിച്ചു. കനത്ത വേനലിൽ കിണറുകളും വറ്റുകയാണ്. ഇതു സംബന്ധിച്ച് പെരിയാർ വാലി അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല.