
തൃപ്പൂണിത്തുറ: വിളക്കിത്തല നായർ സമാജം 344-ാംനമ്പർ ശാഖയുടെ 9-ാം വാർഷികം സംസ്ഥാന ബോർഡ് അംഗം ശ്രീരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുരളി അദ്ധ്യക്ഷനായി. ട്രഷറർ ശ്രീദേവി രാമചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെകട്ടറി സുബ്രഹ്മണ്യൻ, താലൂക്ക് വൈസ് പ്രസിഡന്റ് പി.ജി. മനോജ്, സെകട്ടറി വി.എം. ശ്രീരാജ് എന്നിവർ സംസാരിച്ചു. മനോജ് സ്വാഗതവും വൈസ് പ്രസിഡന്റ് ജയൻ നന്ദിയും പറഞ്ഞു.