വൈപ്പിൻ: പുരോഗമന കലാസാഹിത്യ സംഘം വൈപ്പിൻകരയിൽ രണ്ട് ദിവസം നടത്തിയ സാംസ്‌കാരിക കലാജാഥ ഞാറക്കൽ ലേബർ കോർണറിൽ സമാപിച്ചു. ജില്ലാ സെക്രട്ടറി ജോഷി ഡോൺബോസ്‌കോ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എം.എൻ. രവീന്ദ്രൻ അദ്ധ്യക്ഷനായി. സുധൻ വാച്ചാക്കൽ, അഡ്വ. കെ.ബി. രാമാനന്ദ്, അലക്‌സ് താളൂപ്പാടത്ത്, ഇ.സി.ശിവദാസ്, എൻ.എസ്.സൂരജ്, പി.പി. ജിഘോഷ് കുമാർ എന്നിവർ സംസാരിച്ചു. എം.സി. അമ്മിണി രചനയിൽ സുധൻ വാച്ചാക്കൽ സംവിധാനം ചെയ്ത ഗീതശിൽപം ജാഥയിൽ അവതരിപ്പിച്ചു.