വൈപ്പിൻ: കൊച്ചി താലൂക്ക് കെട്ടിടനിർമ്മാണ തൊഴിലാളി സ്വതന്ത്ര യൂണിയൻ വാർഷികം എടവനക്കാട് എസ്.എൻ സംഘം ഓഡിറ്റോറിയത്തിൽ താലൂക്ക് പ്രസിഡന്റ് ടി.എ. വർഗീസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എൽ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ആന്റണി, എ.എ. ജോർജ്, എൻ.കെ. പ്രസാദ്, ബി.എൻ. ഗോപാലകൃഷ്ണൻ, സി.കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണവും മുതിർന്നവരെ ആദരിക്കലും നടത്തി. ഭാരവാഹികളായി എം.എൽ. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ് ), എ.എ. ആന്റണി (സെക്രട്ടറി), പി.ജെ.ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.