
കൊച്ചി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) സംസ്ഥാന ദ്വിദിന ശില്പശാല ഇന്ന് എറണാകുളം കെ.പി.എസ്.ടി.എ ഭവനിൽ നടക്കും. ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒന്നാം ദിനം ജില്ലാ നേതാക്കളും രണ്ടാം ദിനം സംസ്ഥാന സെൽ ഭാരവാഹികളും പങ്കെടുക്കും. പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് ജില്ലകളിൽ നടപ്പിലാക്കേണ്ട പദ്ധതികൾക്ക് ശില്പശാല രൂപം നൽകും. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിക്കും. സമാപന സെഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ അറിയിച്ചു.