y

തൃപ്പുണിത്തുറ: സേവാ ഭാരതി നഗർ കമ്മിറ്റിയും പുതിയകാവ് വടക്കുംപുറം നായർ കരയോഗവും സംയുക്തമായി നിർമ്മാണം പൂർത്തീകരിച്ച ചൂരക്കാട്

വൈ.എം.എ റോഡ് തൈപ്പറമ്പിൽ റെജിയുടെ വീടിന്റെ തക്കോൽദാന കർമ്മം തൃപ്പൂണിത്തുറ സേവാഭാരതി പ്രസിഡന്റ് മണി ചിറ്റാടി, പുതിയകാവ് വടക്കുംപുറം നായർ കരയോഗം അംഗം കെ.പി. സുരേഷ് എന്നിവർ ചേർന്നു നിർവഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ ഉപഹാര സമർപ്പണം നടത്തി. പുതിയകാവ് വടക്കുംപുറം നായർ കരയോഗം പ്രതിനിധി മഞ്ജു വിജയകുമർ, കൗൺസിലർ കെ.ആർ. രാജേഷ്, സുധസുരേഷ്, രാമകുമാരൻ തമ്പുരാൻ, രാജൻ പനയ്ക്കൽ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അജിത് കുമാർ, ഏരിയാ പ്രസിഡന്റ് പി.ആർ. ഡെയ്സൺ, ഏരിയാ വൈസ് പ്രസിഡന്റ് മുരളീധരൻ, ന്യൂനപക്ഷമോർച്ച ജില്ലാ സെക്രട്ടറി അലക്സ് ചാക്കോ എന്നിവർ സംസാരിച്ചു.